Flagcounter

free counters

V M Sadiqueali Photography facebook page

Sunday, March 24, 2013

വര്‍ണ മരോഹരമായ കേരളം കര്‍ണാടക കാനന യാത്ര...



നാളെ നാളെ നീളെ നീളെ എന്ന് പറഞത് പോലെ എന്റെ യാത്ര ഒരു ദിവസം നീണ്ടു. യാത്ര ഉപകരണങ്ങളില്‍ ക്യാമറ ഒന്നാമതായി എടുക്കാന്‍ മറന്നില്ല ,കൂടെ ബാറ്റെരി എടുകാനും. വെള്ളം ഒരു വലിയ ടിന്‍ എടുത്തു വെച്ച് വീട്ടില്‍ നിന്ന് 4 മണിയോട് കൂടി യാത്ര തുടര്‍ന്നു. നിലംബൂര്‍ നാടുകാണി കല്പറ്റ എത്തുവാന്‍ 3 മണികൂര്‍ സമയം എടുത്തില്ല. കൂടുകാരന്‍ ജാഫറിന്റെ വീട്ടില്‍ പോയി ഫുഡ്‌ അടിച്ചു നല്ല നിദ്ര .
രാവിലെ അവന്റെ വീട്ടില്‍ പ്ലാന്‍ ചെയ്തു നഗര്‍ഹോള യിലേക് യാത്ര തുടര്‍ന്ന് ( നഗര്‍ഹോള യാത്രയില്‍ ടു വീല്‍ ,ത്രീ വീല്‍ പ്രവേശനം നിരോധനം ) കവാടം 3.30 തുറന്ന ഉടന്‍ യാത്ര തുടര്‍ന്ന ആദ്യ വാഹനം,യാത്രയില്‍ കാടിന്റെ മനോഹരം നിമിഷവും ശുദ്ധ വായുവും ശ്വസിച്ചു 6 km പിന്നിട്ടപോള്‍ ലക്ഷ്യ സ്ഥാനം എത്തി. ആളുകള്‍ വളെരെ കുറവ് കാരണം 4.45 നു ഞങ്ങള്‍ ഉള്‍പെടുന്ന 7 അഗം ആളുകള്‍ നഗര്‍ഹോല ബസില്‍ യാത്ര (adult 300/-) മനോഹരമായ കാടിന്റെ ഉള്‍ഭാഗം സഹയാത്രികരി ഒരാള്‍ എന്നോട് പറഞു കഴിഞ തവണ വന്നപ്പോള്‍ ഇവിടെ നിന്ന് 3 കടുവയെ കണ്ടു ,എന്റെ മനസ്സിലും ഇപ്പോള്‍ കാണും, എപ്പോള്‍ കാണും എന്നുള്ള രണ്ടു ചോദ്യം ഉയര്‍ന്നു, സമയം ആവട്ടെ കാത്തിരിക്കാം! . കൂരമാന്‍,മ്ലാവ് ,പുള്ളിമാന്‍,ആന,കാട്ടി പതിവ് കാഴ്ചകാര്‍ മുതല ആയിരുന്നു കൂടത്തിലെ കണ്ണന്‍ ചിപ്പിച്ചവന്‍ . സഫാരി കഴിഞു വന്നപ്പോള്‍ ഫേസ് ബുക്ക്‌ നിന്നും പരിജയം തുടര്‍ന്ന ഫൈസല്‍ ഇക്കയെ കാണാന്‍ ഇടയാകുകയും സംസരികുകയും ചെയ്തു. ഞങളുടെ യാത്ര ബന്ദിപൂര്‍ ലക്ഷ്യമാക്കി മൈസൂര്‍ വഴി.വിജനമായ കാടു ഞങള്‍ രണ്ടുപേരു മാത്രം ഒരു മനുഷ്യ പെരുമാറ്റം പോലും ഇല്ല ചെറിയ ഭയം തോന്നി, പുറത്തു കാണിച്ചില്ല. എപ്പോള്‍ എത്തും എത്തും എന്ന് വിജാരിച്ചത് വെറുതെ ,മൊബൈല്‍ പരിസരത്ത് എവിടെയും ഒരു പുള്ളി പോലും ഇല്ല. 7 മണിയോടടുത്ത് നഗര്‍ഹോള നിന്ന് പുറപെട്ട ഞങള്‍ ബന്ദിപൂര്‍ രാത്രി 12 കഴിഞു കാണണം.ഗുണ്ടല്‍പെറ്റില്‍ നിന്ന് ചായ കുടിച്ചു (മറ്റൊന്നും കഴിക്കാന്‍ കിട്ടിയില്ല ) ബന്ദിപൂര്‍ ഫസ്റ്റ് കാര്‍ ഞങള്‍ എത്തി ഉറഗാനുള്ള തയാരെടുപില്‍ ഞങള്‍ കാറില്‍ നിദ്യ പ്രാപിച്ചു .
പുലര്‍ച്ച 5 നു എഴുന്നേറ്റു 6 നു ഗേറ്റ് തുറക്കാന്‍ കാത്തിരുന്നു,ബന്ദിപൂര്‍ 27 ലെ 1st സഫാരി ,സമയം ഒരു പാട് കാത്തിരുന്നു ആരെയും കാണാത്തത് കാരണം ജീപ്പ് എടുത്തു ഞങള്‍ സഫാരി തുടര്‍ന്ന്‍.. .ഒരു പാട് ദൂരം കാട്ടിലൂടെ സഫാരി ചെയ്തു കടുവ മുന്നില്‍ വരുന്ന സ്വപ്നം മാത്രം കൂട്ടുകിടന്നു.പിന്നീട ഗുണ്ടല്‍പെറ്റ മുതങ്ങ യാത്രയില്‍ പുലി മുന്നിലൂടെ ഓടി ക്യാമറ ഓണ്‍ ചെയാന്‍ സമതികാതെ നിരാശ തന്നു അവനും.റോഡി നരികിലെ അനകൂടം മറ്റൊരു കാഴ്ചയായി.പലരും മൊബൈല്‍ ഉപയോഗിച്ച് ആനകളെ ഫോട്ടോ എടുകുനതും ശ്രദ്ധയില്‍ പെട്ടു. മുത്തങ്ങയില്‍ നിന്ന് ഭക്ഷണം കഴിച്ചു തോല്‍പെട്ടി ലക്ഷം വെച്ച്. അവിടെയും പതിവ് തെറ്റികാതെ മലയന്നാന്‍ ആന,മാന്‍ എല്ലാം ചിത്രങ്ങള്‍ സമ്മാനിച്ച്‌ മുന്‍പ് വന്നവര്‍ കടുവ,പുലി കണ്ടകഥ കേട്ടു
വീട്ടില്‍ തിരിച്ചുള്ള യാത്ര തുടര്‍ന്നു, അടുത്ത യാത്രയില്‍ കടുവയെ കാണും എന്ന പ്രതീക്ഷയില്‍...
 

No comments:

Back to TOP