Flagcounter

free counters

V M Sadiqueali Photography facebook page

Sunday, March 24, 2013

മുക്കുറുത്തി ലക്ഷ്യം വെച്ച് ഒരു യാത്ര...!






പതിവ് പോലെ റെഡി സർ എന്നെ വിളിച്ചു, ഈ വിളിയിൽ ഒരു വലിയ സന്തോഷം എനിക്ക് സർ കാഴ്ച്ച വെച്ചു .സാദിഖ്‌ നീ ഒരുങ്ങി നിന്നോ അടുത്ത് ഒരു ട്രെകിംഗ് വരുന്നു. സമയം പിന്നീട് പറയാം. ഞാൻ ഡേറ്റ് കിട്ടിയ ഉടൻ സാബുവിനെ വിളിച്ചു. അവനും ഒരു പാട് സന്തോഷിച്ചു .ഞങ്ങൾക്ക് സാറിനെ കാണാൻ ഒരു അവസരം ഒത്തു വന്നല്ലോ.ഒരു മാസത്തിൽ അതികമായി കണ്ടിട്ട്. കൂടാതെ കട്ടിൽ പോകാൻ മറ്റൊരു അവസരം കൂടെ വന്നിരിക്കുന്നു.
15 വെള്ളി ജുമുഅ തിരിഞ്ഞു ട്രെകിംഗ് ബാഗും ക്യാമറയും എടുത്തു ബൈക്ക് എടുത്തു ഞങ്ങൾ യാത്ര തുടർന്നു . 5 മണി ക്രിത്യം സർ വിളിച്ചു "എവിടെ എത്തി എന്ന്". ഞങ്ങൾ നടുവെട്ടം എത്തിയതായി അറിയിച്ചു,ഭാഗ്യം സർ അവിടെ ഉണ്ടായിരുന്നു. ബൈക്ക് അവിടെ പാർക്ക്‌ ചെയ്തു . സാറിനൊപ്പം യാത്ര തുടർന്നു .പിന്നീട് പൽമരപെട്ടി ഗവർ മെന്റ് റെസ്റ്റ് ഹൗസ് ലക്ഷ്യം ,നല്ല തണുപ്പ് ,ഒരു നിമിശം ഞാൻ നിലബൂരിനെ കുറിച്ച് അലോജിച്ചു ,ചൂട് സഹിക്കാൻ വയ്യ, മരങ്ങളും കുന്നുകളും നികത്തി മഴയ്ക്ക് വേണ്ടി മുകളിലേക് നോക്കുന്നു . ഒരു ചായ കിട്ടിയിരുന്നങ്ങിൽ എന്ന് അലോജിക്കുനതിനു മുൻപ് മുന്നിൽ ചായ എത്തി 'ഹാവൂ'. തീ കായലും രാത്രി ഭക്ഷണവും കഴിച്ചു ഞങ്ങൾ ഉറക്കത്തിലേക് ആരായുന്നതിനു മുൻപ് സർ രാവിലെ 6നു എഴുന്നേൽക്കണം.
6 മണിക്ക് സർ വിളിച്ചുണർത്തി.തണുപ്പിൽ പുതച്ചു കിടക്കുന്നതിനു ഒരു പ്രതേക സുഖം തന്നെ ആണല്ലോ,ദിനചര്യകൾ കഴിഞു നിൽകുമ്പോൾ ബാഗ്ലൂർ നിന്നുള്ള 8 പെരുൽപെടുന്ന IT പ്രൊഫെഷണൽസ്,അവരോടു പരിജയം പെടലും,ഞങൾ ഭക്ഷണം കഴിച്ചു യാത്രയിൽ കഴിക്കന്നുള്ള ഭക്ഷണം കരുതി മുകുറുത്തി ലക്ഷം വെച്ച് കാട്ടിലൂടെ യാത്ര തുടർന്നു. ഇത്രയും ഭംഗി ഉള്ള കാടു ഞാൻ എന്റെ ജീവിതത്തിൽ ഇത് വരെ കണ്ടില്ല. നിത്യ ഹരിത വനവും,പുൽമേടുകളും നിറഞ്ഞു നിൽക്കുന്നു. ചെറു വിശപ്പനുഭവപെടുമ്പോൾ കട്ട് പഴങ്ങൾ. ആ രുജി നാവിൽ നിന്ന് പോകുന്നില്ല, 'മനോഹരം'. കാട്ടിലൂടെ യുള്ള യാത്രയിൽ കാടിനെ കുറിച്ച് കൂടുതൽ കൂടുതൽ അറിഞ്ഞു തുടങ്ങി 'ഭയാനകം '. "മൃഗങ്ങൾ കടുവയും,പുളിയും,വരയാടും,മലാനും കാണാറുണ്ട്. ആന ഡിസംബറിൽ കൂടമായി വരാറുണ്ട് .കരടിയും,പുള്ളിമാനും ഇവിടെ വരാറില്ല. കുറച്ചു ദിവസങ്ങൾക്കു മുന്പ് ഞാൻ ഇവിടെ കടുവയെ കണ്ടിരുന്നു" കൂടെ ഉണ്ടായ ഫോറെസ്റ്റ് വാച്ചർ പറഞു. ദിവാസ്വപ്നം കണ്ടു ഞാൻ ആ ഇടം ക്യാമറയിൽ ഒരു ക്ലിക്ക് എടുത്തു 'ഭാഗ്യവാൻ'.
കുറച്ചു കൂടെ മുനോട്ട് നടന്നപോൾ വെള്ളം കുടിക്കാൻ രാവിലെ വന്ന പുലിയുടെ കാൽപാടുകളും.
ദൂരെ കാണുന്ന ഒരു മല മുകളിൽ ചൂണ്ടി റെഡി സർ പറഞു " അതാ മുക്കുറുത്തി പീക്ക്.സാബു എന്റെ കണ്ണിൽ നോക്കി. രണ്ടു മൂന്ന് മലകളും കുന്നുകളും കയറി ഇറങ്ങിയപ്പോൾ മുക്കുറുത്തി പീക്ക്നു ചുവടിൽ എത്തി, ചാറ്റൽ മഴ വരുന്നത് പോലെ, അവിടെ നിന്ന് ഞങൾ കരുതിയ ഉച്ച ഭക്ഷണം കഴിച്ചു.പ്ലാസ്റ്റിക്‌ അവരവരുടെ പോകറ്റിൽ തന്നെ കരുതി,മഞ്ഞു നല്ലത് പോലെ വരുന്നു. ക്യാമറ ബാഗിൽ ഒളിപ്പിച്ചു പീക്കിനു മുകളിൽ കയറി തുടങ്ങി. മഞ്ഞു മൂടിയത് കാരണം ഒന്നും കാണാൻ കഴിഞ്ഞില്ല. ഒന്നര മണിക്കൂർ താഴെ ക്യാമ്പ്‌ പരിസരം ഞങ്ങൾ നടന്നു എത്തി. "11.4 km "നടന്നു.
തീയിട്ട് എല്ലാവരും കൂട്ടത്തിൽ ഇരുന്നു.ചായയും ബജ്ജിയും കഴിച്ചു. ടെന്റ് ലുള്ള കിടത്തവും സ്ലീപിംഗ് ബാഗിലുള്ള ഉറക്കവും.
നേരം പുലർന്നത് അറിഞ്ഞില്ല,ഞാനും സാബുവും അല്ലാത്തവർ എല്ലാവരും എഴുനേറ്റു.ഞങൾ പുഴകരികിൽ കാര്യങ്ങൾ സാധിച്ചു,കോച്ചുന്ന തണുപ്പിൽ പുഴയിൽ ചാടി കുളിച്ചു.തണുപ്പെല്ലാം പമ്പ കടന്നു.പ്രഭാത ഭക്ഷണവും യാത്രയിൽ കഴികാനുള്ള ഭക്ഷണവും കരുതി യാത്ര തുടരാൻ തുടങ്ങിയപ്പോൾ തെളിഞ്ഞ ആകാശത്തിൽ മുക്കുരുതി ഒരു സുന്ദരിയെ പോലെ കാണാമായിരുന്നു,റെഡി സർ പറഞത് പോലെ "സുന്ദരിയുടെ മൂക്ക്". ചിത്രങ്ങൾ ഓരോന്നായി പകർത്തി യാത്ര തുടർന്നു.വെസ്റ്റെൻ ക്യച്ചുമാണ്ടിലേക്ക്.
നടന്നു തളർന്നപോൾ കുറച്ചു വിശ്രമിച്ചു,കൂടെ ഉണ്ടായ ഫോറെസ്റ്റ് ഗാർഡ് പറഞു "ഇനിയും 22 km നടക്കാൻ ഉണ്ട്, 2 km കഴിഞ്ഞിട്ടൊള്ളൂ !" ഞാൻ അയാളുടെ കണ്ണിൽ നോക്കി യാത്ര തുടർന്നു. കൂടെ ഉണ്ടായ റാം തന്ന ചോകലെറ്റ് നു എന്തനില്ലാത്ത രുജി ആയിരുന്നു ! ചോലകളിൽ നിന്ന് കുടിവെള്ളം ശേകരിച്ചു യാത്ര തുടർന്നു. മുക്കുറുത്തി പാർക്ക്‌ എന്നെഴുതിയ ബോർഡ് കണ്ടു.കുറച്ചു നടനത്തിനു ശേഷം ഉച്ച ഭക്ഷണം കഴിച്ചു യാത്ര തുടങ്ങുബോൾ അകലെ നിൽക്കുന്ന വരയാടുകളെ കണ്ട ഒരാൾ ചുണ്ടിൽ വരൽ വെച്ച് മിണ്ടാതിരിക്കാൻ പറഞു. 16 എണ്ണം, സാധാരണ വരയാടുകളെ കനുനത് പോലെ അല്ല മുക്കുറുത്തിയിൽ നിന്ന് .ശരിക്കും വൈൽഡ്‌ അനിമൽ.മാനുഷരെ കണ്ടു ശീലം ഇല്ലാത്തവർ . ക്ലിക്ക് 'ഷ്ട പട' എടുത്തു. കണക്കു പ്രകാരം 350 എണ്ണം ഉണ്ട് പാർകിൽ. നടന്നു നടന്നു ഊപാടിളകി,പോകുന്ന വഴിയിൽ ഇനി വിശ്രമം ഇല്ല. വെസ്റ്റെൻ ക്യച്ചമൻ എത്തിയപ്പോൾ കണ്ണിനു മഞ്ഞ നിറത്തിൽ പ്രകൃതി,ഹോ മനോഹരം ഇട തൂർന്ന നിത്യഹരിത വനം. കുറച്ചു നേരം നോകി നിന്നു,ഫോട്ടോസ് എടുത്തു എടുത്തു ഞാൻ പിന്നിലായി,കൂടെ ഉണ്ടായ ഗാർഡിനോട്‌ ചോദിച്ചു. "ഇനി എത്ര ദൂരം ?" "5km കൂടെ ഉണ്ട് " നടക്കുക തന്നെ ഇരുട്ടി തുടങ്ങി 7 മണി ബാഗിൽ നിന്ന് ടോർച്ച് എടുത്തു നടത്തം തന്നെ.അവസാനം ദൂരെ ഉണ്ടായ വാഹനത്തിന്റെ വെളിച്ചം കണ്ടു.നടത്തത്തിൽ ഉഷാർ കൂടി .റെഡി സാറിന്റെ ഡ്രൈവർ ,ഞങളെ നല്ല പരിജയം ആയതിനാൽ കുശലം ചോദിക്കാൻ മടിച്ചില്ല .വിജനമായ ഫോറെസ്റ്റി ലൂടെ വാഹനത്തിൽ യാത്ര തുടർന്നു റോഡരികിൽ കാട്ടുപോത്ത്,മലാൻ,മുയൽ എന്റെ ഭാഗ്യം എന്ന് പറയാമല്ലോ ജീവിതത്തിൽ ആദ്യം ആയി "നിലഗ്രി മർറ്റൻ" ചിത്രം എടുക്കാൻ സാധിച്ചില്ല എങ്കിലും കാണാൻ എന്ത് മനോഹരം !.
റെഡി സാറിന്റെ അമ്മയുടെ പാജക രുചിയിൽ ഗസ്റ്റ്‌ ഹൌസ് അന്തി ഉറഗി കാലത്ത് സാറിനോട് യാത്ര പറഞു നിലബൂർ ലക്ഷം വെച്ച് ബൈക്ക് യാത്ര തുടർന്നു .

No comments:

Back to TOP