Flagcounter

free counters

V M Sadiqueali Photography facebook page

Friday, November 4, 2011

ഓര്‍ക്കുക


ഒരു പെണ്‍കുട്ടിയെ സ്നേഹികുമ്പോള്‍ ഓര്‍ക്കുക.
നീ ഒരു പെണ്‍കുട്ടിയെ സ്നേഹിക്കുമ്പോള്‍ ഓര്‍ക്കുക
"
കണ്ണിലെ കൃഷ്ണ മണി പോലെ അവളെ കാത്തു സൂക്ഷിക്കുന്ന ഒരച്ഛന്‍ ഉണ്ട് അവള്‍ക്കു "
കളി കുട്ടുകാരിയായി അവളുടെയോപ്പം ചിരിച്ചു കളിച്ചു നടക്കുന്ന അമ്മയുണ്ട്‌ ” ..
അവളെ ജീവനേക്കാള്‍ ഏറെ സ്നേഹിക്കുന്ന, രാജകുമാരിയെ പോലെ എല്ലാ ഇഷ്ടവും സാധിച്ചു കൊടുക്കുന്ന ആങ്ങളമാരുണ്ട്

അവരെയെല്ലാം വിട്ടു, രാജകുമാരിയുടെ ജീവിതം ഉപേക്ഷിച്ചു അവള്‍ നിന്‍റെ കൂടെ വന്നാല്‍ നീ ഉറപ്പിച്ചോ ….
ഈ ലോകത്ത് ഏറ്റവും അധികം അവള്‍ സ്നേഹികുന്നത് നിന്നെ ആണെന്ന്…..
അവള്‍ക്കു ജീവിക്കാന്‍ രക്ത ബന്ധത്തേക്കാള്‍ കൂടുതല്‍ നിന്‍റെ ഹൃദയ ബന്ധം ആണ് വേണ്ടതെന്നു ..
നീ അവളുടെ സ്വപ്ന സാഫല്യം ആണെന്ന്,
നീ കൂടെയില്ലെങ്കില്‍ അവളിലെ സ്ത്രീ ജന്മത്തിന് പൂര്‍ണത ഉണ്ടാവില്ലെന്ന്….
വീട്ടുകാരുടെ ആഗ്രഹങ്ങള്‍ എല്ലാം ബലി കഴിച്ചു ,അവര്‍ക്ക് അപ്രതീക്ഷിത വേദന നല്‍കി പട്ടിണിയും, വേദനയും, എല്ലാം സഹിക്കാന്‍ തയ്യാറായി അവള്‍ നിന്‍റെ കൂടെ വരുന്നത് നീയില്ലാതെ അവള്‍ക്കു ജീവിക്കാനാവില്ല എന്ന പൂര്‍ണ വിശ്വാസം ഉള്ളത് കൊണ്ടാണ്…..
നീ ഭാഗ്യം ചെയ്തവനാണ് സ്നേഹിതാ ..ഭാഗ്യം ചെയ്തവര്‍ക്കേ സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന ആ സ്നേഹത്തിനു വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാവുന്ന മാലാഖയെ കിട്ടുകയുള്ളൂ……..
നോക്കാലോ….. , വാക്കാലോ …. ,പ്രവര്‍ത്തിയാലോ…. നീ അവളുടെ മനസോ, ശരീരമോ വേദനിപ്പിക്കരുത്
എല്ലാം ഉപേക്ഷിച്ചു നിന്‍റെ മാറില്‍ അണിഞ്ഞത് തെറ്റായി എന്ന തോന്നല്‍ അവളുടെ മനസ്സില്‍ ഒരിക്കലും ഉണ്ടാവരുത് ..
അവള്‍ക്കു നിന്‍റെ പണമോ, പ്രതാപമോ ഒന്നും വേണ്ട ..അവള്‍ക്കു അല്പം സ്നേഹവും ഒത്തിരി സംരക്ഷണവും, തല ചായ്ക്കാന്‍ നിന്‍റെ നെഞ്ചും മാത്രം മതി അതവള്‍ക്ക്‌ കൊടുക്കുക … ..
അവളുടെ കൊച്ചു കൊച്ചു കാര്യങ്ങള്‍ പോലും സൂക്ഷ്മതയോടെ കേള്‍ക്കുക ..അത് സാധിച്ചു കൊടുക്കുക
ഈ ലോകത്ത് നീയല്ലാതെ അവള്‍ക്കു വേറെ ആരുമില്ല എന്ന തോന്നല്‍ എന്നും നിനക്ക് ഉണ്ടാവണം
നീയാണ് അവളുടെ ലോകം..നീയാണ് അവളുടെ പുരുഷന്‍..നീയാണ് അവളുടെ രക്ഷകര്‍ത്താവ്‌….നീയാണ് അവളുടെ ദൈവം
അവളെ ചതിക്കരുത് ..അവളെ അവിശ്വസിക്കരുത് ….നിന്നെ മാത്രം മനസ്സില്‍ ധ്യാനിച്ച്‌ കഴിയുന്ന പെണ്ണാണ്‌ അവള്‍ എന്ന ഓര്‍മ്മ എന്നും വേണം
അവളെ എന്നും സ്നേഹം കൊണ്ട് പൊതിയണം….നിന്‍റെ സ്നേഹത്തില്‍ അവള്‍ക്കു വീര്‍പ്പു മുട്ടണം
കാരണം ഇന്നു നീ അല്ലാതെ അവള്‍ക്കു വേറെ ആരുമില്ല ….
അവള്‍ നിന്നെ ചതിക്കില്ല ചതിക്കാന്‍ ആയിരുന്നെങ്കില്‍ സ്വന്തം വീടും, പോറ്റി വളര്‍ത്തിയ മാതാ - പിതാക്കളെയും, എന്തും പറയും മുന്‍പ് സാധിച്ചു തരുന്ന സഹോദരന്മാരെയും ഒക്കെ ഉപേക്ഷിച്ചു അവള്‍ നിന്‍റെ ഒപ്പം വരില്ലായിരുന്നു……
നീ അവളുടെ ജീവനാണ്
നിനക്ക് വേണ്ടി സ്വന്തവും ബന്ധവുമായ ഒരുപാടു പേരെ മറക്കാന്‍ അവള്‍ക്കു കഴിയുമെങ്കില്‍ നാളെ മറ്റൊരു ആള്‍ക്ക് വേണ്ടി അവള്‍ നിന്നെയും മറക്കും എന്നാ പേടി വേണ്ട….
അവളെയോ അവളുടെ സ്നേഹത്തെയോ സംശയിക്കരുത്‌ ……
അങ്ങനെ സംഭവിച്ചാല്‍ അത് സ്നേഹത്തിന്റെ തോല്‍വി ആയിരിക്കും..
നിന്‍റെ നഷ്ടവും….

No comments:

Back to TOP