പാചകം ഒരു രസം പകര്‍ത്തുന്ന കലയയോ? ജീവിതം ആയോ? എല്ലാം നമുക്ക് വിലയിരുത്താം.
എന്റെ ഉമ്മ പാചകം ചെയ്യുമ്പോള്‍ ചിലപ്പോള്‍ സഹായിക്കും എന്നതാണ് പാചകത്തില്‍ എന്റെ അറിവ് ഏന് പറയാം.എപ്പോള്‍ സഹായികുനത് തിന്നു കൊണ്ടാണ് എന്ന് മാത്രം.
ഞങ്ങള്‍ പണ്ട് മുതലേ ഭക്ഷണം കഴിക്കുനത് നിലത്തു ഇരുന്നു വട്ടത്തില്‍ ആണ്,മേശ ഇല്ലാത്തതു കൊണ്ടല്ല,അത് ഒരു സുഖം ആണ്,വട്ടത്തില്‍ ചമ്രം ഇരുന്നു ഭക്ഷണം കഴിക്കുക.
പണ്ടൊക്കെ എന്നോട് ഉപ്പയും ഉമ്മയും ചോദിക്കും എന്താ നിന്റെ തടിക്കു ഓട്ട ഉണ്ടോ? കാരണം എന്താണെന്നോ? ഞാന്‍ ചോറ് കഴിച്ചാല്‍ പത്രത്തിന്റെ ചുറ്റും ഉണ്ടാകും ചോറ്.
ഞാന്‍ +1 പഠിക്കുന്ന സമയം,അയോ! അറിയാതെ പറഞതാ! +1 സ്കൂളില്‍ പോയ സമയം, എന്റെ ഉമ്മാക്ക് ഒരു ഹോസ്പിറ്റല്‍ ശാസ്ത്രക്രിയ കാരണം ഉമ്മയുടെ വീട്ടില്‍ ആയിരുന്നു,ഒരു പുതു വര്‍ഷം കാലം.കുറച്ചു പാചകം എനിക്ക് അറിയാവുന്നത് കാരണം ഹോട്ടലില്‍ പോകേണ്ടി വന്നില്ല,എന്റെ വീട്ടില്‍ അങ്ങനെ ഞാനും എന്റെ ഉപ്പയും എന്റെ സഹോദരനും തനിച്ചായി.പാചകം എല്ലാം എന്റെ തലയിലും! സാധാരണ എന്റെ വെട്ടില്‍ ഒന്നരാടം നെയ്ച്ചോറും,തേങ്ങ ചോറും വെക്കാറുണ്ട്,കുറി അരി കഞ്ഞിയും ചോറും കഴിച്ചു മടുത്തു.ഒരു ഡേ ഉപ്പ പറഞു നമുക്ക് നെയ്ചോര് വെച്ചാലോ എന്ന്.ഞാന്‍ തലയാട്ടി.
അങ്ങനെ പുതിയ വിഭവം കഴികാനായി പത്രം അടുത്ത് വെച്ചിരുന്നു.
വലിയ ഉള്ളി അരിഞു,അണ്ടി പരിപ്പും ഉണക്ക മുന്തിരിയും കഴുകി.കറുകാപട്ട എല്ലാം എടുത്തു വെച്ച്.തീ കത്തിച്ചു.ഒരു പത്രം വെച്ച് നെയ്യ് ചൂടാക്കി.ചൂടായ നെയ്യിലേക് അരിഞ ഉള്ളിയും അണ്ടി പരിപ്പും ഉണക്ക മുന്തിരിയും എല്ലാം വാട്ടി,കുറച്ചു അതികം വെള്ളം ഒഴിച്ചു തിളപിക്കാന്‍ വെച്ചു.കഴുകിയ 3 നായി അരി വെള്ളം തിളച്ചപ്പോള്‍ വെള്ളത്തില്‍ ഇട്ടു.അങ്ങനെ വെള്ളം വറ്റുന്നതും കാത്തിരുന്നു.അപ്പോള്‍ വിശപ്പ് തലയില്‍ കയറിയ ഉപ്പ വന്നു ചട്ടകം എടുത്തു ചോറ് ഒന്ന് ഇളക്കി നോക്കി ,ഉപ്പ പോയപ്പോള്‍ ഞാനും ഇളകി,കുറച്ചു വെള്ളവും ഒഴിച്ചു.പിന്നെ ഇതുവരെ അടുക്കള കാണാത്ത എന്റെ സഹോദരനും വന്നു അവന്റെ വക ഒന്ന് ഇളകി,അവന്‍ പോയപ്പോള്‍ ഞാനും,പിന്നെ കുറച്ചു വെള്ളവും ഒഴിച്ചു.
പിന്നെ ചോറ് വെന്തു ഏന് തോന്നിയപ്പോള്‍ തീ എല്ലാം ഒഴിവാക്കി,ഒരു പത്രത്തില്‍ മാറ്റി,അപ്പോയല്ലേ രസം,ചോറ് ഒട്ടി പശപോലെ,ഇളക്ക ചോറ് പോലെ ആയി, പിന്നെ തിന്നാന്‍ നല്ല തമാശ ആയിരുന്നു,എപ്പോള്‍ പറഞു നടക്കാനും.
No comments:
Post a Comment