-കുട്ടികാലത്തിലേക്ക് എത്തിനോട്ടം-
നാലാം കാസിൽ കൂറ്റംമ്പാറ LP സ്കൂൾ പഠിക്കുന്ന സമയം.എന്തിനാണ് ജയ്ഹെ, ജയ്ഹെ, ജയ്ഹെ എന്ന് പാടി
തീരുന്നതിനു മുൻപ് ബാഗ് തോളിൽ എടുത്തു ഓടിയത്, അത്ര നേരം അടച്ചു വെച്ച തന്റെ സ്വതന്ത്രം
കിട്ടാൻ വേണ്ടി ഓടിയതാവാം.
എല്ലാ കുട്ടികൾ വീട്ടിൽ എത്തിയാലും ഞാൻ വീട്ടിൽ എത്താൻ
താമസിക്കും! വഴിയിലെ ചെടികളോടും പൂക്കളോടും പൂമ്പാറ്റയോടും പുൾച്ചാടിയോടുള്ള
സംസാരവും മാങ്ങക്ക് കല്ലറിയലും ചെളി കുണ്ടിൽ ചാടി കളികളും എല്ലാം കഴിയുമ്പോൾ സമയം
വൈകും മനപൂർവം അല്ല കേട്ടോ!!!
പരീക്ഷ ചൂട് എന്ന് പറയാൻ ഒന്നും ഇല്ല, അവസാന ദിവസം
കൂടുകാരുടെ കൂടെ ഞാനും ഉണ്ടാവാറുണ്ട് സ്കൂളിന്റെ ജനൽ വാതിലുകൾ അടക്കാൻ. അന്ന്
അവിടെ ആ ജനൽ അടച്ചപ്പോൾ എനിക്ക് അറിയില്ലായിരുന്നു ആ ജനൽ എന്റെ മുന്നിൽ ഇനി
തുറക്കില്ല എന്ന്. എന്ത് കൊണ്ടോ എനിക്ക് മനസ്സിലയിരുനില്ല, ഞാൻ അടുത്ത വർഷം
മറ്റൊരു സ്കൂളിൽ പോകേണ്ട ഒരാളാണ്.
സ്കൂൾ അടച്ചാൽ പിന്നെ വീടുകാർക്ക് ഇരട്ടി ജോലി ആണ്.
എനിക്ക് ഒരു പാട് പ്ലാൻ ഉണ്ടായിരുന്നു.
മീൻ പിടിക്കണം,പന്ത് കളികണം,പുഴയിൽ പോവണം, മീൻ പിടിക്കണം,അടുത്തുള്ള ഒരു കുന്ന് ഉണ്ട് അവിടെ പോവണം,സൈക്കിൾ ഓടികണം ഒരു
പാടുണ്ട്.
സ്കൂൾ ബസ്സിൽ നിന്ന് വീടിന്റെ ഉമ്മറത്ത് നിന്ന് കയറി സ്കൂളിൽ
ഇറങ്ങി അവിടെ നിന്നും ബസ്സിൽ കയറി വീട്ടിൽ എത്തുന്ന ഒരു കുട്ടിക്ക് ഇതിന്റെ സുഖം
അറിയില്ല. സ്കൂൾ നിന്ന് പ്രൊജക്റ്റ് വോർക്സ്, അയൽ വാസിയെ
അറിയാത്ത കുട്ടി.
"6 മാസം കൊണ്ട് ഭംഗി
യുടെ പേര് പറഞു തന്റെ കുഞ്ഞിന്റെ മുലകുടി നിറുത്തി കുപ്പിപാലിൽ ശരണം
പ്രാപിക്കുന്നവൻ തന്റെ പൽക്കുപ്പി വീണു ഉടയുമ്പോൾ കരയുന്നത് അമ്മ മരിച്ചാൽ എങ്ങനെ
കരയും"
Subscribe : https://www.facebook.com/vmsadiqueali
Update like the page : https://www.facebook.com/VMSadiquealiPhotography
.